മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് കൃഷ്ണകുമാറിന്റെത്. നാല് പെൺമക്കളാണ് താരത്തിന് ഉള്ളത്. ഇവരുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർ എന്നും ആവേശം കൊള്ളുന്നുണ്ട്. ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണകുമാർ മോദിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. മോദി ഒരു വ്യക്തിയല്ല എന്നും പ്രസ്ഥാനമാണെന്നും കൃഷ്ണകുമാർ പറയുന്നു. ഇന്ത്യയെ രക്ഷിക്കാൻ വന്ന അവതാരം എന്നാണ് മോദിയെക്കുറിച്ച് കൃഷ്ണകുമാർ പറയുന്നത്. മകൾക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങളെ കുറിച്ചും കൃഷ്ണകുമാർ ഈ അവസരത്തിൽ പങ്കുവയ്ക്കുന്നുണ്ട്.
താരത്തിന്റെ വാക്കുകൾ:
“മോദി ഒരു വ്യക്തിയല്ലല്ലോ, പ്രസ്ഥാനമല്ലേ, അങ്ങനെ പറയാൻ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മൾ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ൽ അദ്ദേഹത്തിന്റെ വരവ്. അതിനുശേഷം ഇന്ത്യയിൽ വന്ന മാറ്റങ്ങൾ എടുത്തുപറയേണ്ടതാണ്. മൈന്യൂട്ടായ കാര്യങ്ങൾ പോലും കണ്ടെത്താൻ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.”
അഹാനയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പറ്റിയും സൈബർ ആക്രമണങ്ങളെ പറ്റിയും ചോദിച്ച വർക്കും താരം മറുപടി നൽകുന്നുണ്ട്.
“അവൾ ചെയ്തത് തെറ്റാണെന്ന് ഒരിക്കലും പറയില്ല. വളരെ ശരിയായ കാര്യമാണ് എഴുതിയത്. പക്ഷേ കേരളത്തിൽ ജീവിക്കുമ്പോൾ പബ്ലിക്കിൽ എഴുതാൻ പാടില്ലാത്ത രണ്ടു കാര്യങ്ങൾ, ഒന്ന് മതവും മറ്റൊന്ന് രാഷ്ട്രീയവുമാണ്. ആരെയും ഭയന്നിട്ടല്ല. എങ്കിലും ഇത് രണ്ടും നമ്മൾ തൽക്കാലം മാറ്റി വെക്കുക. അല്ലെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്തിട്ട് പറയാനുളളത് പറയുക.
അതല്ല സിനിമയാണെങ്കിൽ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും മാറി നിൽക്കുക. കാരണം ഇന്ന് കേരളത്തിലെ സിനിമ മറ്റൊരു ലോകമാണ്.”