രാഷ്ട്രീയ നിലാപാടുകളുടെ പേരിൽ മമ്മൂട്ടിയും സുരേഷ്ഗോപിയും വിമർശിക്കപ്പെടുന്നില്ലെന്നും താൻ മാത്രം എന്തുക്കൊണ്ട് വിമർശനത്തിന് ഇരയാകുന്നുവെന്ന നടൻ കൃഷ്ണകുമാറിന്റെ പ്രസ്താവന ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് കൃഷ്ണകുമാർ ഈ പരമാർശം നടത്തിയത്. എന്നാൽ വിഷയം ചർച്ചയായപ്പോൾ കൃഷ്ണകുമാറിനെതിരെ ട്രോളുകളും വരാൻ തുടങ്ങിയിരുന്നു. എന്നാൽ അച്ഛൻ പറഞ്ഞ വാക്കുകൾ വളച്ചൊടിയ്ക്കപ്പെട്ടതായി നടി അഹാന കൃഷ്ണകുമാർ ഇൻസ്റ്റാഗ്രാമിലെ സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു. തലക്കെട്ടുകൾ ശ്രദ്ധിക്കപ്പെടാൻ വേണ്ടി ആളുകൾ വാർത്തകൾ വളച്ചൊടിയ്ക്കുകയാണ്. ഇത് വളരെ ചീപ് ഏർപ്പാടാണ്. എന്റെ അച്ഛൻ പറഞ്ഞത് ചില മാധ്യമ സ്ഥാപനങ്ങൾ വളച്ചൊടിയ്ക്കുകയായിരിക്കുന്നുവെന്നാണ് നടി കുറിച്ചത്.
കൃഷ്ണകുമാറിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. “താനൊരിക്കലും മമ്മൂട്ടിയെ വിമർശിക്കാൻ ആയിട്ടില്ല. ആകുകയുമില്ല. വിമർശിക്കേണ്ട കാര്യവുമില്ല. എന്റെ മകൾ ഇപ്പോൾ അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകൻ ദുൽഖർ അഭിനയിക്കുന്ന സിനിമയിലാണ്. മമ്മൂട്ടിയുമായി നല്ല ബന്ധമാണ് ഉള്ളത്. ഇത്തരത്തിലുള്ള വാർത്തകൾ മമ്മൂട്ടിയും കാണുമായിരിക്കും. സിനിമയിൽ ഇത്രെയും വർഷം താര രാജാവായിരുന്ന അദ്ദേഹത്തിന് അറിയാം ഇത്തരം വാർത്തകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. ഒരാൾ പറയുന്നത് അതുപോലെയല്ല മാധ്യമങ്ങളിൽ വരുന്നതെന്ന് എല്ലാവർക്കും അറിയാം”