തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാനാർഥികളുടെ പ്രചാരണ വേദിയിൽ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് നടൻ കൃഷ്ണകുമാർ. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കിലൂടെ ബിജെപിയെ അനുകൂലിച്ചുകൊണ്ട് അദ്ദേഹം ഒരു പോസ്റ്റ് ഇട്ടിരുന്നു.
കൃഷ്ണകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
നമ്മൾ ജയിക്കും നമ്മൾ ഭരിക്കും. തിരുവനന്തപുരം വട്ടിയൂർകാവ് വാർഡ് ഓഫീസ് ഉത്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസ്ഥാന ട്രെഷറർ ശ്രി J R പദ്മകുമാർ കൗൺസിലർമാരായ ഹരിശങ്കർ, ഗിരികുമാർ, സ്ഥാനാർഥി ശ്രീമതി അഖില അനീഷ് തുടങ്ങിയവർ പങ്കെടുത്തു. വേദികളിലെ ജനങ്ങളുടെ സഹകരണത്തിൽ നിന്നും അഭൂത പൂർവമായ പ്രതികരണങ്ങളിൽ നിന്നും ഒന്നുറപ്പായി അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി. NDA മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും..ജയ് ഹിന്ദ്