നടന് കൃഷ്ണ കുമാറിനെയും കുടുംബത്തിനെയും ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നതിന് കാരണം അവരുടെ സിംപ്ലിസിറ്റി തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കൃഷ്ണകുമാറും മക്കളും ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
മൂത്തമകളായ അഹാന ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുകയാണ്. മകള്‍ ഇഷാനി മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ഇപ്പോഴിതാ വനിതയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ മൂത്തമകളായ അഹാനയെ വളര്‍ത്തിയാണ് താനും ഭാര്യയും പേരന്റിങ് എന്താണെന്ന് മനസ്സിലാക്കിയത് എന്ന് തുറന്നുപറയുകയാണ്.
മറ്റു കുട്ടികളെ വളര്‍ത്താന്‍ പഠിച്ചത് അഹാനയിലൂടെയാണ്. ാതാപിതാക്കളുടെ ഏറ്റവും വലിയ ടെന്‍ഷനാണ് അവരുടെ വിവാഹം. മക്കള്‍ക്കിഷ്ടമുള്ള ആളെ അവര്‍ വിവാഹം കഴിക്കട്ടെ എന്ന് തീരുമാനിക്കാനാണ് തങ്ങള്‍ക്കിഷ്ടമെന്ന് കൃഷ്ണകുമാര്‍ പറയുന്നു. അതുകൊണ്ട് മക്കളുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കുകയാണ് എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. പല മാതാപിതാക്കളും മക്കളുടെ മുന്പില് നിന്ന് വഴക്ക് ഉണ്ടാകാറില്ല പക്ഷേ താങ്കളുടെ വീട്ടില്‍ നേരെ മറിച്ചാണ് തങ്ങളുടെ സന്തോഷവും വഴക്കും എല്ലാം മക്കളുടെ മുന്നില്‍ വെച്ച് തന്നെയാണ് അറിയിക്കുന്നത്. കാരണം അവര്‍ ജീവിതം എന്താണെന്ന് പഠിക്കട്ടെ എന്ന് തീരുമാനിച്ചാണ് അങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.