തെന്നിന്ത്യൻ താരം വിജയ് നായകനായി എത്തുന്ന ചിത്രമാണ് ബീസ്റ്റ്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. വിജയിയും പൂജ ഹെഗ്ഡെയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ അറബിക് കുത്ത് പാട്ട് വാലന്റൈൻ ദിനമായ ഫെബ്രുവരി 14ന് ആയിരുന്നു യുട്യൂബിൽ റിലീസ് ചെയ്തത്. ഏതായാലും പാട്ട് റിലീസ് ആയി ചുരുങ്ങിയ ദിവസം കൊണ്ട് 111 മില്യൺ വ്യൂസ് ആണ് പാട്ടിന് ലഭിച്ചത്. പാട്ട് 100 മില്യൺ കടന്നതിന്റെ ആഘോഷത്തിൽ നടി കൃഷ്ണപ്രഭയും പങ്കുചേർന്നു.
സുഹൃത്തിനൊപ്പം അറബിക് കുത്ത് ഗാനത്തിന് ചുവടുവെച്ചാണ് കൃഷ്ണപ്രഭയും പാട്ടിന്റെ വിജയത്തിന്റെ ഭാഗമായത്. അറബിക് കുത്ത് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആയിരുന്നു അണിയറപ്രവർത്തകർ പുറത്തു വിട്ടതെങ്കിലും വിജയും പൂജയും നൃത്തം ചെയ്യുന്ന ചെറിയ ഭാഗങ്ങളും ആ വീഡിയോയിൽ ഉണ്ടായിരുന്നു. പാട്ട് റിലീസ് ആയതിനു പിന്നാലെ നിരവധി റീൽസും സ്റ്റാറ്റസ് വീഡിയോകളും ആണ് പിറന്നത്. മലയാള സിനിമ – സീരിയൽ താരങ്ങളും ഈ പാട്ടിന് ചുവടു വെച്ചുള്ള വീഡിയോ പങ്കുവെച്ചിരുന്നു.
കൃഷ്ണപ്രഭയും സുഹൃത്ത് സുനിത റാവുവും ചേർന്ന് ബീസ്റ്റിലെ ഗാനത്തിന് ചുവടുവെച്ചത് ഇപ്പോൾ വൈറലായിരിക്കുകയാണ്. ബീസ്റ്റിലെ നായിക നൃത്തരംഗങ്ങളിലെ ധരിച്ചിരുന്ന ഡ്രസിന് സമാനമായ ഡ്രസാണ് ഇരുവരും ഡാൻസ് ചെയ്യാനായി ധരിച്ചിരിക്കുന്നത്. സിനിമയിലെ ഐറ്റെ ഡാൻസിനെ വെല്ലുന്ന രീതിയിലാണ് ഇരുവരും ഈ നൃത്തം ചെയ്തിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഈ വീഡിയോ ഇപ്പോൾ വൈറലാണ്.
View this post on Instagram