നടീനടന്മാരെ അവഹേളിക്കുന്ന തരത്തിലുള്ള പല ട്വീറ്റുകളും കൊണ്ട് K R K എന്ന കമാൽ R ഖാൻ ഏറെ പ്രശസ്തനാണ്. ലാലേട്ടനെയും മമ്മുക്കയേയും കളിയാക്കിയതിനെ തുടർന്ന് കമാലിന്റെ പേജിൽ പൊങ്കാല നടത്തിയിട്ടുള്ളവരാണ് മലയാളികൾ. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്തകൾ അത്ര സുഖകരമല്ല. താൻ കാൻസർ രോഗബാധിതനാണ് എന്ന വിവരമാണ് കമാൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. K R Kയുടെ വാക്കുകളിലൂടെ…
“എനിക്ക് സ്റ്റോമക്ക് ക്യാൻസറിന്റെ മൂന്നാമത്തെ സ്റ്റേജ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി ഒന്നോ രണ്ടോ വർഷം കൂടി മാത്രമേ ഞാൻ ജീവിച്ചിരിപ്പൂ. ഞാൻ ഉടനെ മരിക്കും എന്ന ഫീൽ എനിക്ക് നൽകാൻ എന്നെ വിളിക്കുന്ന ആരുടേയും കോൾ ഞാൻ എടുക്കുന്നതല്ല. ഒരു ദിവസത്തേക്കാണെങ്കിൽ പോലും ആരുടേയും അനുകമ്പയിൽ ജീവിക്കുവാൻ എനിക്ക് ആഗ്രഹമില്ല. നേരത്തെയെന്നത് പോലെ തന്നെ എന്നെ കുറ്റം പറയുന്നവരെയും വെറുക്കുന്നവരെയും സ്നേഹിക്കുന്നവരെയുമെല്ലാം ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. എനിക്ക് നിറവേറ്റപ്പെടാതെ പോയ രണ്ടു ആഗ്രഹങ്ങൾ ഉണ്ട്.
1. ഒരു എ ഗ്രേഡ് സിനിമ നിർമിക്കുക
2. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുക അല്ലെങ്കിൽ അദ്ദേഹത്തെ വെച്ച് ഒരു ചിത്രം നിർമിക്കുക.
ഈ രണ്ടു ആഗ്രഹങ്ങളും എന്നോടൊപ്പം തന്നെ എന്നന്നേക്കുമായി ഇല്ലാതാകും. ഇനി എനിക്ക് എന്റെ പ്രിയപ്പെട്ട കുടുംബത്തോടൊപ്പം ബാക്കിയുള്ള നിമിഷങ്ങൾ ചിലവഴിക്കണം. എന്നെ നിങ്ങൾ വെറുത്താലും സ്നേഹിച്ചാലും എനിക്ക് നിങ്ങളോടെല്ലാം സ്നേഹം മാത്രമേ ഉള്ളൂ.”
This is press release of #KRK about his health. pic.twitter.com/0UlscVD4wq
— KRKBOXOFFICE (@KRKBoxOffice) April 3, 2018