വിവാദങ്ങളിലൂടെ എന്നും വാർത്തകളിൽ ഇടം പിടിക്കുന്ന ഒരു വ്യക്തിയാണ് കമാൽ ആർ ഖാൻ. സ്വയം പ്രഖ്യാപിത നിരൂപകനായ അദ്ദേഹം ബോളിവുഡ് താരങ്ങളോട് എന്തോ അടങ്ങാത്ത വെറുപ്പ് ഉള്ളത് പോലെയാണ് ചിത്രങ്ങൾ വിശകലനം ചെയ്യുന്നത്. ബോളിവുഡ് താരങ്ങളെ കുറിച്ചുള്ള പ്രവചനങ്ങൾ നടത്തിയാണ് കമാൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതിൽ ഏറെ വാർത്താപ്രാധാന്യം നേടിയിരിക്കുന്നത് ആലിയ ഭട്ട് – രൺബീർ കപൂർ ജോഡിയെ കുറിച്ചുളള പ്രവചനമാണ്.
Prediction 08- Ranbir Kapoor and Alia Bhatt will get married max till end of 2022. But Ranbir Kapoor will divorce her within 15 years after marriage!
— KRK (@kamaalrkhan) July 13, 2021
2022 അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്ന് പ്രഖ്യാപിച്ച കമാൽ ഖാൻ ഇരുവരും 15 വർഷങ്ങൾ തികയുന്നതിന് മുൻപേ വിവാഹമോചിതരാകുമെന്നും പ്രവചിച്ചിട്ടുണ്ട്. കങ്കണ റണൗട്ട്, തബു എന്നിവർ വിവാഹിതരാകില്ല എന്നും പ്രവചിച്ച കമാൽ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും 10 വർഷത്തിനുള്ളിൽ വിവാഹമോചിതരാകും എന്നും പ്രവചിച്ചിട്ടുണ്ട്.
Prediction 07- Actress #Tabbu will never ever get married.
— KRK (@kamaalrkhan) July 12, 2021
Prediction 06- Actress #KanganaRanaut will never ever get married.
— KRK (@kamaalrkhan) July 11, 2021
Prediction 03- Nick Jonas will divorce #PriyankaChopra within next 10 years!
— KRK (@kamaalrkhan) July 10, 2021