മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ പിറന്നാൾ ആഘോഷത്തിന്റെ നിറവിലാണ് ഓരോ മലയാളികളും. സോഷ്യൽ മീഡിയയാകെ ലാലേട്ടനുള്ള ജന്മദിനാശംസകൾ കൊണ്ട് നിറയുമ്പോൾ വേറിട്ടൊരു ആശംസ ചിത്രവുമായി എത്തിയിരിക്കുകയാണ് KSRTC കൊട്ടാരക്കര ഡിപ്പോ. ലാലേട്ടന്റെ സിഗ്നേച്ചർ സ്റ്റൈലായ ഇടം തോളിലെ ചെരിവ് വ്യക്തമാക്കുന്ന ഒരു ചിത്രത്തിലൂടെയാണ് അവർ ആശംസ അറിയിച്ചിരിക്കുന്നത്. വളക്കുന്നതിനിടയിൽ ഇടത് വശത്തേക്ക് ചെരിവ് വന്നൊരു KSRTC ബസിന്റെ ചിത്രമാണ് അവർ പങ്ക് വെച്ചത്. നിരവധി പിറന്നാൾ ആശംസകളിൽ വേറിട്ട് നിൽക്കുന്ന ഈ ഒരു ജന്മദിനാശംസ പ്രേക്ഷകരും ആരാധകരും ഒരു കൗതുകത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.