രണ്ട് വർഷം മുമ്പുള്ള ഓണക്കാലത്ത് തരംഗമായിരുന്ന ജിമ്മിക്കി കമ്മൽ ഓർമയില്ലേ.വെളിപാടിന്റെ പുസ്തകം എന്ന സിനിമയ്ക്ക് വേണ്ടി ഷാൻ റഹ്മാൻ ഈണമിട്ട ഈ ഗാനത്തിനൊത്ത് ചുവട് വെക്കാത്ത ഒരു മലയാളി പോലും കാണില്ല എന്ന് വേണമെങ്കിൽ പറയാം. അത്രമേൽ വൈറലായ ഈ ഗാനം പല പല സോഷ്യൽ മീഡിയ സെലിബ്രിറ്റികളേയും നമ്മുക്ക് സമ്മാനിക്കുകയും ചെയ്തു.ഇപ്പോൾ ജിമ്മിക്കി കമ്മലിന്റെ പാത പിടിക്കുകയാണ് മറ്റൊരു ഷാൻ റഹ്മാൻ ഗാനം
നിവിൻ പോളി നായകനായ ലൗ ആക്ഷൻ ഡ്രാമയിലെ കുടുക്ക് ഗാനമാണ് മറ്റൊരു ജിമ്മിക്കി കമ്മൽ എന്ന നിലയിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്നത്.കുടുക്ക് ഗാനത്തിനൊത്ത് ചുവട് വെക്കുന്നവരുടെ നിര ഓരോ ദിവസവും കൂടി വരുകയാണ്. എന്തിന് പറയുന്നു സെലിബ്രിറ്റികൾ വരെ ഈ ഗാനത്തിനൊത്ത് ചുവട് വെക്കുന്നു.ഉണ്ണി മുകുന്ദൻ ഈ ഗാനത്തിനൊത്ത് ഡാൻസ് കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.എന്തായാലും കാത്തിരിക്കാം ജിമ്മിക്കി കമ്മൽ ലെവലിലേക്ക് കുടുക്ക് ഉയരുന്നതിനായി