കുടുംബ വിളക്ക് ഇപ്പോൾ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയിരിക്കുകയാണ്. ആ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. ആകാംക്ഷയോടെയാണ് സുമിത്രയും സിദ്ധാർഥും കുടുംബാംഗങ്ങളും അവരുടെ പ്രശ്നങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സുമിത്രയായി മലയാളികളുടെ സുപരിചിതയായ മീര വാസുദേവാണ് അഭിനയിക്കുന്നത്. ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃതയാണ്. മുൻപ് ശീതളിനെ അവതരിപ്പിച്ച പാർവതി വിവാഹത്തെ തുടർന്ന് സീരിയലിൽ നിന്നും പിന്മാറിയതോടെയാണ് ശീതളായി അമൃത എത്തിയത്. സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെയാണ് അമൃത പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. നിരവധി ആരാധകരുള്ള താരമാണ് അമൃത. കുടുംബവിളക്കിൽ നെഗറ്റീവ് കഥാപാത്രമായാണ് അമൃത എത്തിയത്. പിടിവാശികളുള്ള അച്ഛനെ മാത്രം പിന്തുണയ്ക്കുന്ന ശീതൾ.നെഗറ്റീവ് മാറി പോസിറ്റീവ് കഥാപത്രമായതോടെ സന്തോഷത്തിലാണ് അമൃതയും പ്രേക്ഷകരും. കുടുംബം പോലെയുള്ള കുടുംബവിളക്ക് ലൊക്കേഷനിലെ വിശേഷങ്ങളെല്ലാം അമൃത പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താനും സീരിയലിൽ സഹോദരനായി അഭിനയിക്കുന്ന നൂബിനും പ്രണയത്തിലാണെന്ന ഗോസിപ്പിനെ കുറിച്ചും നൂബിനുമായുള്ള ബന്ധത്തെക്കുറിച്ചും പങ്കുവെക്കുകയാണ് അമൃത.
എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നൂബിൻ. ഞങ്ങൾ സുഹൃത്തുക്കളെക്കാൾ ഉപരി സഹോദരങ്ങളെ പോലെയാണ്. നൂബിനെ പ്രേമിക്കാൻ ഒരിക്കൽ എന്നോട് കുടുംബവിളക്കിലെ കെ കെ പറഞ്ഞു. അവൻ ഇടുക്കിക്കാരൻ ആണ്, അവന് കുറേ ഏലതോട്ടമൊക്കെ ഉണ്ട്. മാസം ആറു കോടി വരുമാനമുണ്ട് എന്നൊക്കെ. ഇത് കേട്ട ഞാൻ നൂബിനോട് പറഞ്ഞു, ‘എടാ വാ നമുക്ക് കല്യാണം കഴിക്കാം’ നീ ഇത്രയും മണ്ടിയാണോന്ന് ചോദിച്ച് എല്ലാവരും എന്നെ കളിയാക്കി.