പ്രശസ്ത ഷോർട്ട് ഫിലിം കുളിസീനിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. 2013 ൽ ഇറങ്ങിയ ഹിറ്റ് ഷോർട്ട് ഫിലിം കുളിസീനിനാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. രാഹുൽ കെ ഷാജി സംവിധാനം ചെയ്ത് ആർ ജെ മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച് യൂട്യൂബിൽ തരംഗം സൃഷ്ടിച്ച ഷോർട്ട് ഫിലിമായിരുന്നു കുളിസീൻ. ഏഴ് വർഷങ്ങൾക്കിപ്പുറം ഏരിയ ഹെന്ന പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ നായർ(ന്യൂയോർക്ക്) നിർമ്മിച്ച് രാഹുൽ കെ ഷാജിയുടെ സംവിധാനത്തിൽ ‘മറ്റൊരു കടവിൽ’ എന്ന പേരിൽ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ, സിനിമ സീരിയൽ താരം സ്വാസികയും, സംവിധായകൻ ജുഡ് ആന്തണി ജോസഫും, സിനിമതാരം അൽതാഫ് മനാഫും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മറ്റൊരു കടവിൽ സംഗീത സാന്ദ്രമാക്കാൻ, സിനിമ സംഗീത സംവിധായകൻ രാഹുൽ രാജ് എത്തുന്നു എന്നതാണ് മറ്റൊരു പ്രധാന ആകർഷണം.
തിരക്കഥ സംഭാഷണം ഒരുക്കുന്നത് സുമേഷ് മധു . കഥ – രാഹുൽ കെ ഷാജി,സുമേഷ് മധു. ക്യാമറ – രാജേഷ് സുബ്രമണ്യം, എക്സി.പ്രൊഡ്യൂസർ – ഷാജി കോമത്താട്ട്. എഡിറ്റ് – അശ്വിൻ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ ലിബിൻ വർഗീസ്. സ്റ്റിൽസ് – ജിഷ്ണു കൈലാസ്. ക്രിയേറ്റീവ് സപ്പോർട്ട് – വിനീത് പുള്ളാടൻ, നകുൽ കെ ഷാജി, ശ്രീലാൽ. ചീഫ് അസ്സോ. ഡയറക്ടർ – റാബി ഫന്നേൽ. ചീഫ് അസ്സോ. ക്യാമറാമാൻ – ശരത്ത് ഷാജി. ക്യാരക്ടർ ഡ്രോയിംഗ്സ് – വിപിൻ കുമാർ കൊച്ചേരിൽ. പബ്ളിസിറ്റി ഡിസൈൻ – അനീഷ് ലെനിൻ. 2020ന്റെ ആദ്യ മാസങ്ങളിൽ തന്നെ കുളിസീൻ 2, യൂട്യൂബിൽ തരംഗം സൃഷ്ടിക്കാൻ എത്തുമെന്നാണ് കരുതുന്നത്.