മധു സി നാരായണന്റെ സംവിധാനത്തിൽ ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന കുമ്പളങ്ങി നൈറ്റ്സ് നാളെ മുതൽ തീയറ്ററുകളിലേക്ക്. ശ്യാം പുഷ്ക്കരൻ തിരക്കഥയും നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമാണവും നിർവഹിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.