മലയാളത്തിലെ യുവ നടന്മാരില് മുന്‍പന്തിയില്‍ നില്ക്കുന്ന യങ് സൂപ്പര്‍ സൂപ്പര്‍സ്റ്റാറാണ് കുഞ്ചാക്കോ ബോബന്. മലയാളത്തില്‍ 100 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച താരം വരാനിരിക്കുന്ന നിരവധി ചിത്രങ്ങളുടെ തിരക്കിലാണ്. കുഞ്ചാക്കോ ബോബന്റേതായി എത്തുന്ന ഏറ്റവും പുതിയ 3 ത്രില്ലര്‍ ചിത്രങ്ങളുടെ വിശേഷങ്ങള്‍ അറിയാം.
പട
കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോര്‍ജും ഒന്നിക്കുന്ന ചിത്രമാണ് ”പട”. ചിത്രത്തിന്റെ ഷൂട്ടിങ് ഏകദേശം പൂര്‍ത്തിയായെന്നാണ് അറിയാന്‍ കഴിയുന്നത്. കമല്‍ കെ എം ആണ് ഈ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നത്. ഇ ഫോര്‍ എന്റെര്റ്റൈന്മെന്റ്സ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ മാധ്യമ ശ്രദ്ധ നേടിയ ഒരു യാഥാര്‍ഥ്യ സംഭവത്തെ ആസ്പദമാക്കിയാണ് ”പട”ഒരുങ്ങുന്നത്. സമീര്‍ താഹിര്‍ ആണ് ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനയ് ഫോര്‍ട്ട് നായകനായ തമാശയ്ക്ക് ശേഷം സമീര്‍ താഹിര്‍ ഭാഗമാകുന്ന ചിത്രമാണ് പട.
നിഴല്‍
നയന്‍താര വീണ്ടും അഭിനയിക്കുന്ന മലയാള ചിത്രം എന്ന നിലയില്‍ ശ്രദ്ധ നേടിയതാണ് നിഴല്‍. ഒട്ടേറെ അവാര്‍ഡുകള്‍ നേടി ശ്രദ്ധേയനായ എഡിറ്റര്‍ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവുമാണ്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപോഴിതാ സിനിമയുടെ ട്രെയിലറും പുറത്തുവിട്ടിരിക്കുന്നു. താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു സസ്പെന്‍സ് ചിത്രമായിരിക്കും നിഴലെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
എസ് സഞ്ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ഡി മേനോന് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു എന്‍ ഭട്ടതിരിക്കൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. സ്റ്റെഫി സേവ്യര്‍ ആണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൂരജ് എസ് കുറുപ്പ് ആണ് സംഗീത സംവിധായകന്. ഉമേഷ് രാധാകൃഷ്ണന് ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഹിറ്റ് ചിത്രമായ ലൗ ആക്ഷന്‍ ഡ്രാമ ആണ് നയന്‍താര ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.
ആറാംപാതിരാ
അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന് മാനുവല്‍ തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആറാം പാതിരാ’. ‘അഞ്ചാം പാതിരാ’ നിര്‍മ്മിച്ച ആഷിഖ് ഉസ്മാന് തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.
അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമല്ല ആറാം പാതിരാ. ഡോക്ടര്‍ അന്‍വര്‍ ഹുസൈന്റെ മറ്റൊരു ഇന്‍വെസ്റ്റിഗേഷന്‍ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം-സുഷില്‍ ശ്യാം, എഡിറ്റര്‍-ഷൈജു ശ്രീധരന്. പ്രൊഡക്ഷന്‍ കണ്ട്രോളര്- ബാദുഷ, കല- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, പ്രൊമോ സ്റ്റില്‍സ്- വിഷ്ണു തണ്ടാശ്ശേരി, സ്റ്റില്‍സ്- അരുണ്‍ കിരണം, പരസ്യക്കല- ഓള്‍ഡ് മോങ്കസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഗസ്റ്റിന്, സുജിന്‍ സുജാതന്‍, സൗണ്ട്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ആക്ഷന്‍- സുപ്രീം സുന്ദര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സുധര്‍മ്മന്‍ വള്ളിക്കുന്ന്, വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.