അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയ നായകനായി തിളങ്ങി നിൽക്കുന്ന ആളാണ് കുഞ്ചാക്കോ ബോബൻ. ഒരു മാസ് സിനിമ ചെയ്യാനായി ഇനിയും താന്‍ ആയിട്ടില്ലെന്ന് തുറന്നു പറഞ്ഞ ചാക്കോച്ചന് ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ ബജറ്റ് 50 കോടി, 100 കോടി എന്ന് പറയാനും 150 കോടി, അല്ലെങ്കില്‍ 200 കോടി കിട്ടിയെന്നും തള്ളാന്‍ താല്പര്യമില്ലെന്നും ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.
”ഒരു മാസ് സിനിമ ചെയ്യാന്‍ ഞാന്‍ ഒന്നുംകൂടി മൂക്കട്ടെ. സിനിമ ചെയ്യുമ്പോള്‍ അതിന്റെ ബജറ്റ് 50 കോടി, നൂറുകോടി എന്നുപറയാനും 150 അല്ലെങ്കില്‍ 200 കോടി കിട്ടി എന്ന് തള്ളുന്നതിനോടും താത്പര്യമില്ല. ഒരു സിനിമയുടെ കഥ ആവശ്യപ്പെടുന്ന ചെലവില്‍ അതൊരുക്കുന്നതാണ് കാര്യം. വലിയ തുക ചിലവിട്ട് ചെയ്യാനുള്ള ഒരു കഥ വരട്ടെ നോക്കാം”
മിഥുൻ മാനുവൽ തോമസ് സംവിധാനവും ആഷിഖ് ഉസ്മാൻ നിർമാണവും നിർവഹിക്കുന്ന ത്രില്ലർ ചിത്രം അഞ്ചാം പാതിരായാണ് റിലീസിന് ഒരുങ്ങുന്ന ചാക്കോച്ചന്റെ പുതിയ ചിത്രം.