കുഞ്ചാക്കോ ബോബൻ ഭീമനായി എത്തിയ സിനിമ ഭീമന്റെ വഴി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനിടയിൽ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചിത്രത്തിൽ ഭീമനായി എത്തിയ കുഞ്ചാക്കോ ബോബനെ ചിന്നു മലർത്തിയടിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് വീഡിയോ പ്രേക്ഷകർക്കായി പങ്കുവെച്ചത്.
‘ഭീമനെയും കൂടി പഠിപ്പിക്കുവോ, ജൂഡോ ജൂഡോ പെണ്ണുങ്ങളെല്ലാം ഒരേ പോളിയല്ലേ’ BHEEMANTE VAZHI……Full On Shows WorldWide’ – എന്ന കുറിപ്പോടു കൂടിയാണ് കുഞ്ചാക്കോ ബോബൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിനയ് ഫോർട്ട്, ശിവദ എന്നീ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
തമാശയ്ക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഭീമന്റെ വഴി. ചിത്രത്തിന്റെ തിരക്കഥ ചെമ്പൻ വിനോദാണ്. ജിനു ജോസഫ്, വിൻസി അലോഷ്യസ്, നിർമൽ പാലാഴി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
View this post on Instagram