ലുക്കിന്റെ കാര്യത്തിൽ വർഷങ്ങൾ പിന്നിട്ടിട്ടും കൂടുതൽ സുന്ദരനായി വരുന്ന മലയാള സിനിമയിലെ രണ്ടുപേരാണ് മമ്മൂക്കയും ചാക്കോച്ചനും. പ്രായം കൂടുന്തോറും കൂടുതൽ ലുക്കായി വരുന്ന ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂക്കയുടെ അതേ വസ്ത്രങ്ങളും മിനി കൂപ്പറുമെല്ലാം സ്വന്തമാക്കിയ ഒരു ഫാൻ ബോയ് കഥ പങ്ക് വെച്ചിരിക്കുകയാണ് ചാക്കോച്ചൻ.
സോഷ്യൽ മീഡിയയിലൂടെയാണ് അപ്രതീക്ഷിതമായി നടന്ന ഫാൻ ബോയ് സാമ്യത്തിന്റെ കഥ ഒരു ഫോട്ടോയിലൂടെ ചാക്കോച്ചൻ പങ്ക് വെച്ചത്. ഫാൻ ബോയ് ആയിരുന്നിട്ടും കൂടി മമ്മൂക്കയുടെ കൂടെ ഹരികൃഷ്ണൻസ്, ട്വന്റി ട്വന്റി എന്നിങ്ങനെ ചുരുക്കം സിനിമകളിലേ ചാക്കോച്ചൻ അഭിനയിച്ചിട്ടുള്ളൂ. പ്രേം പൂജാരിയിൽ മമ്മൂക്ക ഗസ്റ്റ് റോളിലും വന്നിട്ടുണ്ട്.