മലയാളത്തിന്റെ എവർഗ്രീൻ റൊമാന്റിക് ഹീറോയായ ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ സെലിബ്രിറ്റി കൂടിയാണ്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുവാനും താരം സമയം കണ്ടെത്താറുണ്ട്. ജീവിതത്തിലെ ഓരോ നിമിഷങ്ങളും പ്രേക്ഷകരുമായി ചാക്കോച്ചൻ പങ്ക് വെക്കാറുണ്ട്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തൊരു ചിത്രവും അതിന് ആരാധകനില്‍ നിന്നും ലഭിച്ചൊരു കമന്റുമാണ് ഇപ്പോള്‍ വെെറലാകുന്നത്. കമന്റിന് രസകരമായ മറുപടി കുഞ്ചാക്കോ ബോബന് നല്‍കിയിട്ടുണ്ട്. ചുള്ളന് ലുക്കിലുള്ള കുഞ്ചാക്കോ ബോബന്റെ ചിത്രം കണ്ട ആരാധകരില്‍ ഒരാള്‍ ചോദിച്ചത്, ജിമ്മില്‍ പോകുന്നുണ്ടോ സിക്സ് പാക്കുണ്ടോ എന്നായിരുന്നു. രസകരമായ മറുപടിയായിരുന്നു ഇതിന് കുഞ്ചാക്കോ ബോബന് നല്‍കിയത്. ടു പാക്കെങ്കിലും എന്നായിരുന്നു കുഞ്ചാക്കോ ബോബന് നല്കിയ മറുപടി.
ചിത്രത്തിന് പേളി മാണിയും ജോജു ജോര്‍ജും കമന്റ് ചെയ്തിട്ടുണ്ട്. ചുള്ളന് എന്നായിരുന്നു പേളിയുടെ കമന്റ്. ജോജു കമന്റ് ചെയ്തതാകട്ടെ സുന്ദരന്‍ എന്നും.