ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വന്നതിനു ശേഷമുള്ള ആദ്യത്തെ ഓണം ആഘോഷിക്കുകയാണ് കുഞ്ചാക്കോബോബനും ഭാര്യ പ്രിയ കുഞ്ചാക്കോയും. കുഞ്ഞിനൊപ്പം ഉള്ള താരത്തിന്റെയും പുതിയ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
മുതിർന്നവർ എല്ലാം ഹാപ്പി ഓണം ആശംസിച്ചപ്പോൾ ചുറ്റും നടക്കുന്നതിനെപ്പറ്റി വലിയ പിടി ഇല്ലാതെ അച്ഛന്റെ കയ്യിൽ ഇരിക്കുകയാണ് കുഞ്ഞ് ഇസ.ഈ ക്യൂട്ട് വീഡിയോ ഏറെ വൈറലായി കഴിഞ്ഞു.
14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ഇടയിലേക്ക് വന്ന ജൂനിയർ കുഞ്ചാക്കോയുടെ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കെടുക്കാറുണ്ടായിരുന്നു. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.