മലയാള സിനിമയുടെ എക്കാലത്തെയും ചോക്കലേറ്റ് നായകനാണ് ചാക്കോച്ചന്. എല്ലാ താരങ്ങള്‍ക്കും ഒരു സുവര്‍ണ കാലമുള്ളതു പോലെ ഒരു നശിച്ച കാലവുമുണ്ട്. തിളങ്ങി നിന്ന് പിന്നീട് വളരെ പെട്ടന്ന് ഫീല്‍ഡ് ഔട്ട് ആകുന്ന താരങ്ങള്‍ നിരവധിയാണ്. 90കളില്‍ നിരവധി ചിത്രങ്ങളില്‍ നായകനായി തിളങ്ങി ആരാധികമാരുടെ മനസില്‍ ഇടം നേടിയ ചാക്കോച്ചന്റെ വളര്‍ച്ചയും വളരെ പെട്ടന്നായിരുന്നു. പക്ഷെ താരം ഇട ക്കാലത്ത് മലയാള സിനിമകളില്‍ നിന്നു ഒരുപാട് കാലം മാറി നിന്നിരുന്നു. ചെയ്ത സിനിമകള്‍ ശ്രദ്ദിക്കപ്പെടാതെ ഇരുന്നിട്ടുമുണ്ട്.
ഈ സമയത്ത അഭിനയത്തിലേക്ക് എല്ല റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ആയിരുന്നു അദ്ദേഹം ശ്രദ്ദ കൊടുത്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാക്കോച്ചന് നല്കിയ ഒരു അഭിമുഖത്തിലെ വാക്കുകള്‍ ആണ് വാര്‍ത്തകളിള്‍ ഇപ്പോള്‍ ഇടം നേടുന്നത്. താന്‍ വളരെ സോഫ്റ്റ് ഹാര്‍ട്ട്ഡ് ആയൊരു ആളാണ്. അതിന് കാരണം തന്റെ അപ്പനാണ്. അദ്ദേഹം ഒരു ബിസ്സിനെസുകാരന് ആയിരുന്നു. പക്ഷെ ബിസിനസ് കാരന് എന്നതിലുപരി അദ്ദേഹം സൗഹൃദത്തിനു ഒരുപാട് പ്രാധാന്യം നല്കിയ വ്യക്തിയായിരുന്നു.
അമ്മയുടെ സ്വര്‍ണമെടുത്തു കൂട്ടുകാരനെ സഹായിക്കാന്‍ പോയ അപ്പോനെ താന്‍ കണ്ടിട്ടുണ്ട്. കാശ് തരാതെ പോയ സുഹൃത്തിനെ ബുദ്ധിമുട്ടിക്കാനോ വഴക്ക് കൂടാനോ ഒന്നും അപ്പന് പോയിട്ടിലെന്നും താരം പറയുന്നു. താനും റിയല്‍ എസ്റ്റേറ്റുകാരന് ആയപ്പോള്‍ പോലും ബിസ്സിനെസ്സ് എന്ന രീതിയില്‍ ചിന്തിച്ചിരുന്നേല്‍ സമ്പത്ത് കുറെയധികം ഉണ്ടാക്കാമായിരുന്നു. അപ്പന് മരിച്ച സമയം തനിക്ക് സാമ്പത്തികമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അപ്പന്റെ മരണ വാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും അന്ന് തന്റെ കൈയില്‍ കാശില്ലാത്ത അവസ്ഥയായിരുന്നു. താന്‍ അന്ന് മലയാള സിനിമയിലെ ഒരു പ്രമുഖ നടനോട് കുറച്ചു പണം കടം ചോദിച്ചു. പക്ഷെ അദ്ദേഹംഅത് തന്നില്ല. പില്കാലത്ത് അയാള്‍ എന്നോട് കടം ചോദിച്ചിട്ടുണ്ട്. ഞാനത് നല്‍കുകയും ചെയ്തു. പ്രതികാരം ചെയ്യാന്‍ വേദനിപ്പിക്കേണ്ട കാര്യമില്ലെന്ന് അപ്പനാണ് തന്നെ പഠിപ്പിച്ചതെന്നും താരം പറയുന്നു.