2019 ല്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളിലൊന്നായിരുന്നു ആസിഫ് അലി നായകനായി എത്തിയ കെട്ട്യോളാണെന്റെ മാലാഖ. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തിയത് വീണ നന്ദകുമാറാണ്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. സംവിധാനം ചെയ്തത് നവാഗതനായ നിസ്സാം ബഷീറായിരുന്നു. ഉപ്പും മുളകിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മനോഹരി ജോയ് ആണ് ചിത്രത്തില്‍ ആസിഫിന്റെ അമ്മയായി അഭിനയിച്ചത്. ആസിഫ് അലി, വീണ നന്ദകുമാര്‍ എന്നിവരുടെ അഭിനയത്തിനൊപ്പം മനോഹരി ജോയ്യും പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു. സ്വാഭാവികമായ പ്രകടനമാണ് താരത്തെ മറ്റു അഭിനേത്രികളില്‍ നിന്ന് വ്യത്യസ്തയാക്കിയത്. ചിത്രത്തിലെ കാസ്റ്റിങും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ ആസിഫ് അലിക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ അമ്മയായി താരം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്.
മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം വേഷമിടുന്നത്. ചിത്രത്തില്‍ സിവില്‍ പോലീസ് ഓഫീസറായാണ് കുഞ്ചാക്കോ ബോബന് അഭിനയിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ഫിസിക്കല്‍ മേക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടിയിരുന്നു.മനോഹരി ജോയ്ക്കൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ ലൊക്കേഷന്‍ സ്റ്റിലും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.