അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെ താരപദവിയിലേക്ക് ഉയർന്ന നടനാണ് കുഞ്ചാക്കോ ബോബൻ. ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ അന്ന് തകര്‍ത്തത് മമ്മൂട്ടി ചിത്രം ഹിറ്റ്ലര്‍ സൃഷ്ടിച്ച ഇൻഡസ്ട്രി ഹിറ്റ് റെക്കോര്‍ഡ് ആണ്. പിന്നീട് നിറം, കസ്തൂരിമാൻ പോലുള്ള മികച്ച ക്യാമ്പസ് ചിത്രങ്ങളുടെ ഭാഗമായ അദ്ദേഹം യുവാക്കളുടെ ഹരമായി മാറി. പിന്നീട് ഒരു ചോക്ലേറ്റ് ബോയ് എന്ന ഇമേജ് വന്നെങ്കിലും ട്രാഫിക്, വേട്ട തുടങ്ങിയ സിനിമകളിലെ മികച്ച കഥാപാത്രങ്ങളും ഓർഡിനറി, സീനിയേഴ്സ്, റോമൻസ്, മല്ലുസിംഗ് പോലുള്ള വലിയ വിജയചിത്രങ്ങളും കുഞ്ചാക്കോ ബോബൻ എന്ന നടന്റെ താരമൂല്യം ഉയർത്തി.
അച്ഛനായി എന്ന വാർത്ത അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മാറ്റുകൂട്ടുന്നു. ചാക്കോച്ചൻ-പ്രിയ ദമ്പതികൾക്ക് ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നപേരിൽ ഒരു ആൺകുഞ്ഞ് പിറന്നു. ഈയിടെ നടന്ന ഒരു ക്ലബ്ബ് എഫം ആഭിമുഖത്തിൽ ഇനി സിനിമാജീവിതത്തിൽ ചെയ്യാനുള്ള ആഗ്രഹം എന്താണ് എന്ന ചോദ്യത്തിന് മറുപടിയായി കുഞ്ചാക്കോബോബൻ പറഞ്ഞത് ഇങ്ങനെയാണ്. ഇന്റർനാഷണൽ ലെവലിൽ ഉള്ള സിനിമകളുടെ ഭാഗമാവാൻ താൽപര്യമുണ്ടെന്നും പക്ഷെ, അതിനായി പ്ലാനിങ് കാര്യങ്ങൾ ഒന്നും ഇല്ല, അതൊക്കെ താനേ സംഭവിക്കേണ്ടത് ആണെന്നും അദ്ദേഹം പറഞ്ഞു.