ആസിഫ് അലി കേന്ദ്ര കഥാപാത്രമായി ആർജെ മാത്തുകുട്ടി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കുഞ്ഞേൽദോ. ചിത്രം മികച്ച ശ്രദ്ധ നേടി ക്രിസ്മസ് കാലത്ത് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ക്രിസ്മസ് നാളിൽ ആസിഫ് അലി ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയ എഴുതിയ കുറിപ്പാണ് ആരാധ ശ്രദ്ധനേടുന്നത്. രണ്ടുവർഷമായി ഈ സിനിമയ്ക്കുവേണ്ടി താൻ കാത്തിരിക്കുകയാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നല്ല ഓഫർ വന്നിട്ടും ഈ സിനിമ തിയേറ്ററിൽ തന്നെ അവതരിപ്പിക്കാൻ തയ്യാറായ നിർമ്മാതാക്കൾ സ്നേഹാഭിവാദ്യങ്ങൾ അർഹിക്കുന്ന കാര്യമാണ് തങ്ങളുടെ ഈ കൊച്ചു സിനിമ സ്വീകരിച്ച പ്രേക്ഷകരോട് ഇരുകൈയും നീട്ടി നന്ദി അറിയിക്കുന്നത് എന്ന് ആസിഫ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നു.
ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് തിയേറ്ററുകളിൽ നിന്നും നേടിയിരിക്കുന്നത്. മികച്ച രീതിയിൽ ഉള്ള അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്.ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ഒന്നിച്ചാണ് നിർമ്മാണ രംഗത്ത് എത്തിയിരിക്കുന്നത്.
ഇതിന്റെ ക്രിയേറ്റീവ് ഡയറക്ടർ ആയി പ്രവർത്തിക്കുന്നത് വിനീത് ശ്രീനിവാസനാണ് . ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പും എഡിറ്റിംഗ് രഞ്ജൻ എബ്രഹാമുമാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്.
കുറിപ്പ് വായിക്കാം:
കുഞ്ഞെൽദോ!!2 വർഷം കാത്തിരുന്നുസിനിമയ്ക്കുവേണ്ടി..
OTT യിൽ നല്ല ഓഫർ വന്നിട്ടും ഈ സിനിമ തിയേറ്ററിൽ തന്നെ അവതരിപ്പിക്കാൻ വർഷങ്ങളോളം കാത്തിരുന്ന നിർമാതാക്കളുടെ സിനിമാ സ്നേഹം അഭിനന്ദനം അർഹിക്കുന്നു!!
ഈ സിനിമയെ സ്വീകരിച്ച എന്റെ പ്രേക്ഷകർക്ക് നന്ദി…….