ആര് ജെ മാത്തുക്കുട്ടിയുടെ സംവിധാനത്തിൽ നടൻ ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുഞ്ഞെല്‍ദോ’ . ചിത്രം ഡിസംബർ 24നാണ് തിയേറ്ററുകളിലെത്തുന്നത് ചിത്രത്തിനോട് അനുബന്ധിച്ചുള്ള പ്രമോഷണൽ പ്രമോഷണൽ വർക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് കഴിഞ്ഞദിവസം തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ കുഞ്ഞൻ ടീമിനെ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു ആസിഫ് അലി എന്നിവർ ആയിരുന്നു പ്രേക്ഷകരെ നേരിട്ട് കാണാൻ എത്തിയത് കാണണമെന്നും എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും ആസിഫലി വേദിയിൽ പറഞ്ഞു .
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ഒന്നിച്ചാണ് നിർമ്മാണ രംഗത്ത് എത്തിയിരിക്കുന്നത്.
ഇതിൻറെ ക്രിയേറ്റീവ് ഡയറക്ടര്‍ ആയി പ്രവർത്തിച്ചിക്കുന്നത് വിനീത് ശ്രീനിവാസനാണ് . ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമുമാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാന് ആണ്. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവർത്തിച്ചിരിക്കുന്നത് രാജേഷ് അടൂരും, സെഞ്ചുറി ഫിലിംസ് റിലീസ് ആണ് വിതരണം ചെയ്യുന്നത്.
പുതുമുഖതാരം ഗോപികയാണ് ചിത്രത്തിൽനായികയായി എത്തുന്നത്. രണ്ടു വർഷത്തെ കാത്തിരിപ്പിനുശേഷം പുറത്തിറങ്ങുന്ന ചിത്രത്തിന് വലിയ രീതിയിലുള്ള പ്രതീക്ഷയാണ് പ്രേക്ഷകർ കൊടുത്തിരിക്കുന്നത്.