ഭാരതീയ ഇതിഹാസം മഹാഭാരതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രം ‘കുരുക്ഷേത്ര’യുടെ ട്രെയ്ലർ പുറത്തിറങ്ങി. റണ്ണ രചിച്ച ഗദായുദ്ധ എന്ന ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കൗരവ രാജാവായ ദുര്യോധനന്റെ കാഴ്ചപ്പാടിൽ നിന്നാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ജെ കെ ഭാരവി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നാഗണ്ണയാണ്. ദർശൻ, അംബരീഷ്, വി രവിചന്ദ്രൻ, പി രവിശങ്കർ, അർജുൻ സർജ, സ്നേഹ, മേഘ്ന രാജ്, സോനു സൂദ്, എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്.
ദുര്യോദനനായി ദർശൻ എത്തുമ്പോൾ വി. രവിചന്ദ്രൻ കൃഷ്ണനാകുന്നു. കർണനായി അർജുനും പാഞ്ചാലിയായി സ്നേഹയും എത്തുന്നു. ആഗസ്റ്റ് ഒൻപതിന് പുറത്തിറങ്ങിയ ചിത്രത്തിന്റെ തമിഴ് പതിപ്പ് ഓഗസ്റ്റ് പതിനഞ്ചിന് തീയറ്ററുകളിൽ എത്തും.