ദുൽഖർ സൽമാൻ സുകുമാരാ കുറുപ്പായി വേഷമിടുന്ന കുറുപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ അദ്ദേഹം തന്നെയാണ് പുറത്ത് വിട്ടത്. ദുൽഖറിന്റെ പിറന്നാളിനോട് അനിബന്ധിച്ചാണ് പോസ്റ്റർ പുറത്ത് വിട്ടത്.
സെക്കൻഡ് ഷോ എന്ന ദുൽഖറിന്റെ ആദ്യ സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കുറുപ്പ്.ഡാനിയൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.അടുത്ത വർഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.