Sunday, May 9

സിത്താര ആലപിച്ച സ്റ്റാറിലെ ‘കുറുവാ കാവിലെ’ എന്ന ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി; വീഡിയോ

Pinterest LinkedIn Tumblr +

അബ്രഹാം മാത്യു അബാം മൂവിസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന സ്റ്റാർ എന്ന ചിത്രത്തിലെ ‘കുറുവാ കാവിലെ’ എന്ന ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ മനോഹരമായ വരികൾക്ക് ഈണമിട്ടിരിക്കുന്നത് എം ജയചന്ദ്രനും ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറുമാണ്. ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നു. പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്നതാണ് ചിത്രം.

ഈ ചിത്രത്തിൽ നായകനും നായികയുമായിയെത്തുന്നത് ജോജുവും ഷീലുവുമാണ്. ഒരു പ്രത്യേകത എന്തെന്നാൽ ചിത്രത്തിൽ അതിഥി താരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്ന് അണിയറപ്രവർ‍ത്തകര്‍ പറഞ്ഞു. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് നവാഗതനായ സുവിന്‍ എസ് സോമശേഖരരാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ഗായത്രി അശോക്, സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂർ തുടങ്ങിയവരാണ്. ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.