രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. ആസിഫ് അലി നായകനായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മനുഷ്യന് എന്തും ശീലമാകും, മയിരന് എന്നാണ് പോസ്റ്ററില്‍ പറയുന്നത്. ഇതേ വാചകം ഇംഗ്ലിഷില്‍ എഴുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.
കാസര്‍ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേഷണവുമാണ് പൊലീസ് ത്രില്ലറായ ചിത്രത്തിന്റെ പ്രമേയം. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.