അല്ലു അർജുൻ, പൂജാ ഹെഗ്ഡെ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന അങ്ങ് വൈകുണ്ഠപുരത്തിലെ ‘കുട്ടിബൊമ്മ’ ഗാനം പുറത്തിറങ്ങി. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്ങ് വൈകുണ്ഠപുരത്ത്. തമൻ എസ് ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം നിർവഹിക്കുന്നു. നിവേദ പേതുരാജ്, തബു, നവ്ദീപ്, സുശാന്ത്, സുനിൽ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജനുവരിയിൽ സിനിമ തിയറ്ററുകളിലെത്തും.