മൃഗാധിപത്യം വന്നാൽ, ജംഗിൾ ടൈംസ് എന്നിങ്ങനെ നൊസ്റ്റാൾജിയ ഉണർത്തുന്ന ഏറെ ഓർമ്മകൾ ഉള്ളവരാണ് മലയാളികൾ. മൃഗങ്ങൾ നമ്മൾ മനുഷ്യരെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്താൽ എങ്ങനെ ഉണ്ടാകും എന്ന ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞ ക്രിയാത്മകമായ ആശയങ്ങളാണ് ഇവക്കെല്ലാം പിന്നിൽ. ആ ഒരു കാലത്തിലേക്ക് തിരികെ പോകുവാൻ കൊതിക്കുന്നവർക്ക് ലഭിച്ചിരിക്കുന്ന ഒരു വിരുന്ന് തന്നെയാണ് “കുഴിയിൽ വീണ ശ്രീ ആന അവർകൾ” എന്ന ട്രോൾ സീരീസ്. കുഴിയിൽ വീണ ആനയെ രക്ഷിക്കുവാൻ സഹായം ചോദിച്ച സിംഹരാജാവിനെ സഹായിക്കുവാൻ എത്തിയ പമ്പരവിഡ്ഢികളായ പ്രജകളും കൂടിയായപ്പോൾ ഏറെ രസകരമാണ് ട്രോളുകൾ. ചില ട്രോളുകൾ കാണാം. #കുഴിയിൽ_വീണ_ശ്രീ_ആന_അവർകൾ എന്ന ടാഗ്ലൈനിലാണ് ട്രോളുകൾ നിറയുന്നത്.