സാജിദ് യാഹിയ സംവിധാനം നിർവഹിക്കുന്ന ‘മോഹൻലാൽ’ ടീസർ ഇറങ്ങിയ അന്ന് മുതൽ മലയാളികളുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന ഗാനമാണ് ‘ലാലേട്ടാ..ലാ..ലാ..ല..’. ആ ഗാനത്തിന്റെ ഫുൾ വീഡിയോ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുകയാണ്. കട്ട ലാലേട്ടൻ ഫാനായി മഞ്ജു വാര്യർ എത്തുന്ന ചിത്രം വിഷു റിലീസായി ഈ ശനിയാഴ്ച തീയറ്ററുകളിൽ എത്തും. ഇന്ദ്രജിത്താണ് നായകനായി എത്തുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനായി ഇടംതോൾ ചെരിച്ചെത്തിയ ലാലേട്ടന്റെ മുഖം തിരശീലയിൽ പിറന്ന അന്ന് തന്നെ ജന്മമെടുത്ത മീനുക്കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്. ടോണി ജോസഫ് പള്ളിവാതുക്കലും നിഹാൽ സാദിഖും ചേർന്ന് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദ്രജിത്തിന്റെ മകളായ പ്രാർത്ഥനയാണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ
WATCH FULL VIDEO