ഏറെ ജനശ്രദ്ധ നേടിയ ആരാധകർ നെഞ്ചിലേറ്റിയ ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. അതിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തത് ആയി ആരുമില്ല. പരമ്പരയിൽ ലച്ചു എന്ന കഥാപാത്രമായി എത്തുന്നത് ജൂഹി രുസ്തഗി ആണ്. പരമ്പരയിലെ ലച്ചുവിനെ വിവാഹത്തിനുശേഷം താരത്തെ ഇപ്പോൾ പരമ്പരയിൽ കാണാറില്ല എന്ന പരാതിയാണ് ആരാധകർക്ക് ഉള്ളത്. ഹണിമൂണിനായി ദമ്പതികള്‍ ഡല്‍ഹിയിലേക്ക് പോയിരിക്കുകയാണെന്നാണ് ഉപ്പും മുളകിൽ പറയുന്നത്.
കുറച്ചുദിവസമായി കാത്തിരുന്ന് സഹികെട്ട ആരാധകര്‍ ജൂഹിയെ സീരിയലില്‍ നിന്ന് ഒഴിവാക്കിയോ അതോ നടി പിന്മാറിയോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യുന്നത്. എന്നാല്‍ നടി പിന്മാറിയത് പോലെയാണെന്നും താരത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പരമ്പരയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ലെച്ചുവിന്റെ വിവാഹം മലയാള മിനിസ്ക്രീൻ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്നായിരുന്നു.ലച്ചുവിന്റെ വരനായി എത്തിയത് നിരവധി വേദികളിൽ അവതാരക വേഷത്തിൽ തിളങ്ങിയ ഡീഡി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഡെയിൻ ഡേവിസ് ആയിരുന്നു. അതി സുന്ദരിയായി നിൽക്കുന്ന ലച്ചുവിന്റെ ഒപ്പം മണവാളനായി ഡീഡിയും നിൽക്കുന്ന വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ലച്ചുവിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങളും ഹല്‍ദി ആഘോഷവുമൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മകളെ കൈപിടിച്ചുകൊടുക്കുമ്പോഴും വരന്റെ വീട്ടിലേക്കായി പോവുന്നതിനിടയിലും ബാലു വികാരഭരിതനായി നിൽക്കുന്നതിനിടയിൽ ആയിരുന്നു നീലുവും കരഞ്ഞത്. വിവാഹം ഷൂട്ട് ചെയ്യുമ്പോള്‍ താന്‍ ശരിക്കും കരഞ്ഞുപോയെന്നും ഗ്ലിസറിനൊന്നും ആവശ്യം വന്നില്ലെന്നും ബിജു സോപാനം ഇപ്പോൾ പറയുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഈ വിവരങ്ങൾ പങ്കു വെച്ചത്. തിരക്കഥ അനുസരിച്ച് പ്ലാൻ ചെയ്ത ഒരു രംഗം ആയിരുന്നില്ല അതന്നും മക്കൾക്കായി കുറച്ച് ഉപദേശങ്ങൾ നൽകണമെന്ന് മാത്രമായിരുന്നു ഉദ്ദേശിച്ചതെന്നും ബാലു പറയുന്നു. എന്നാൽ ആ രംഗത്തിൽ അഭിനയിച്ചപ്പോൾ തനിക്ക് തന്റെ വിഷമം ഉള്ളിൽ ഒതുക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്.