ഓണം റിലീസുകൾ തിയറ്ററുകളിലെത്തി ഒരാഴ്ചയിലധികം ആയിരിക്കുന്നു.ഈ ഓണത്തിന് ബോക്സ് ഓഫീസിലെ ഓണം വിന്നർ ആരാണെന്ന് എന്നുള്ള ചോദ്യങ്ങൾ ഓരോ സ്ഥലങ്ങളിൽ നിന്നായി ഉയർന്ന് വരുന്നുണ്ട്.എന്നാൽ രസകരമായ വസ്തുത ഓണം റിലീസുകളിലെ രണ്ട് പ്രധാന ചിത്രങ്ങളും ബോക്സ് ഓഫീസിൽ ഒരേപോലെ തന്നെ വെന്നിക്കൊടി പാറിച്ചു മുന്നേറുന്നു എന്നതാണ്.ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമയും ജിബിയും ജോജുവും ചേർന്നൊരുക്കിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുമാണ് ഈ രണ്ട് ചിത്രങ്ങൾ.
ട്രാക്ക് ചെയ്യുവാൻ സാധിക്കുന്ന പല സെന്ററുകളിൽ നിന്നും ലഭിക്കുന്ന കളക്ഷൻ റിപ്പോർട്ടുകളും ഇത് ശരി വക്കുന്നു.കേരളത്തിലെ കാർണിവൽ സിനിമാസിൽ നിന്നും 10 ദിവസം കൊണ്ട് ലവ് ആക്ഷന്‍ ഡ്രാമ ഇവിടെ നിന്നും 1.38 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.9 ദിവസം കൊണ്ട് 1.37 കോടി രൂപയാണ് മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.കൊച്ചി മൾട്ടിയിൽ നിന്ന് ആദ്യ 7 ദിനങ്ങൾ കൊണ്ട് ലൗ ആക്ഷൻ ഡ്രാമ 30.64 ലക്ഷവും ആദ്യ 6 ദിനങ്ങൾ കൊണ്ട് ഇട്ടിമാണി 26.27 ലക്ഷവും സ്വന്തമാക്കിയിരുന്നു.കേരളത്തിലെ പല സെന്ററുകളിലും ഇതിന് സമാനമായുള്ള കളക്ഷൻ തന്നെയാണ് ഇരു ചിത്രങ്ങളെയും തേടി എത്തുന്നത്.
നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ഇട്ടിമാണി സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്.ലൗ ആക്ഷൻ ഡ്രാമയിൽ നിവിൻ പോളിയും തെന്നിന്ത്യൻ സുന്ദരി നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇത് ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.നിവിൻ,നയൻതാര, അജു എന്നിവരെ കൂടാതെ ശ്രീനിവാസൻ,വിനീത് ശ്രീനിവാസൻ, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി,രഞ്ജി പണിക്കർ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,ബേസിൽ ജോസഫ്, ഗായത്രി ഷാൻ,വിസ്മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.
അജു വർഗീസ്,വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.