ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകൻറെ കുപ്പായമണിയുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായെത്തുന്നത്.ഇത് ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.ഫന്റാസ്റ്റിക് സിനിമാസിന്റെ ബാനറിൽ അജു വർഗീസ്,വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും.
ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ചെന്നൈയിലായിരുന്നു ചിത്രത്തിൻറെ അവസാനഘട്ട ഷെഡ്യൂൾ പുരോഗമിച്ചത്. ചെന്നൈയിൽ ഇന്നലെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി വിവരം നിർമ്മാതാവ് അജുവർഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.മുഴുനീള എന്റർടൈനറായി ഒരുക്കുന്ന ചിത്രം കുടുംബപ്രേക്ഷകരെയും യുവാക്കളെയും ആകർഷിക്കുന്ന ഒന്ന് തന്നെയാണ് എന്നാണ് കരുതപെടുന്നത്.ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും