നിവിൻ പോളി,നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തുകയുണ്ടായി.ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ഒരുക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന രസകരമായ ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി പുറത്ത് വിട്ടിരിക്കുകയാണ് നിർമാതാവ് അജു വർഗീസ്. ചിത്രത്തിലെ നായകൻ നിവിൻ പോളിയെ അറിയില്ലാത്ത ആരും തന്നെ തെന്നിന്ത്യയിൽ ഇല്ലായെന്ന് പറയാം.എന്നാൽ നിവിൻ പോളി മുന്നിൽ നിൽക്കുമ്പോൾ തന്നെ ഇതാരാണ് എന്ന് ചോദിച്ചാൽ എങ്ങനെ ഇരിക്കും.നിവിന്റെ ആരാധികയായ കൊച്ചുകുട്ടി തന്റെ കൂട്ടുകാരിയെയും കൂട്ടി താരത്തിന്റെ ഓട്ടോഗ്രാഫ് മേടിക്കാൻ അരികിൽ ചെല്ലുന്നു. ഓട്ടോഗ്രാഫ് നൽകുന്ന താരത്തിന്റെ അടുത്തുനിന്ന് കൂട്ടുകാരി ചോദിക്കുന്നു, ‘ഇതാരാണ്’. ‘ഇത് ഹീറോ’ എന്ന് കൂട്ടുകാരിയോട് പറയുന്ന ആരാധിക.എന്തായാലും ഈ ക്യൂട്ട് വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.