നിവിൻ പോളി, നയൻതാര അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച നിവിൻപോളി-ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങി ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. മികച്ച പ്രതികരണം നേടിയെടുത്ത ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. വിശാഖ് സുബ്രഹ്മണ്യത്തിനോട് ചേർന്ന് അജുവർഗീസ് തന്നെയാണ് ചിത്രം നിർമ്മിച്ചത്.
ഇന്നലെ നിവിൻപോളിയുടെ പിറന്നാൾ ദിനം ആയിരുന്നു. പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് സമ്മാനമായി ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലെ അണിയറ പ്രവർത്തകർ ചിത്രത്തിലെ നിവിൻപോളിയുടെ ഡിലീറ്റഡ് രംഗങ്ങൾ പുറത്തുവിട്ടു. ചിത്രത്തിലെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ആക്ഷൻ രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക. നയൻതാരയെയും അജു വർഗീസിനെയും നിവിനൊപ്പം രംഗത്തിൽ കാണാം.