മിനിസ്ക്രീനിലെ സൂപ്പര്‍ഹിറ്റ് സീരിയലായ ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് നിഷ സാരംഗും നടൻ ബിജു സോപാനവും. താരങ്ങൾ വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്ന് റിപ്പോർട്ടുകൾ കഴിഞ്ഞവർഷം പുറത്തുവന്നിരുന്നു. ഉപ്പും മുളകും എന്ന പരമ്പരയിൽ അവർ അവതരിപ്പിക്കുന്ന അതേ കഥാപാത്രങ്ങളായി ലെയ്ക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ ടീസര്‍ പുറത്തുവിടുന്നതിൻ്റെ ഭാഗമായി ഇരുവരും ലൈവിൽ എത്തിയിരുന്നു. പാറമട വീട്ടിൽ നിന്ന് ഇരുവരും ഫേസ്ബുക്ക് ലൈവിൽ എത്തി ലെയ്ക്ക എന്നത് ഒരു പ്രത്യേകതയുള്ള നായയാണെന്നും നായയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമെന്നും പറഞ്ഞു. ശൂന്യാകാശത്ത് ആദ്യമായി പോയ നായയാണ് ലെയ്ക്കയെന്നും സ്പേസ് റിസേര്‍ച്ച് വളരെ ഇഷ്ടമായതിനാൽ താനാണ് നായയ്ക്ക് ലെയ്ക്ക എന്ന് പേരിട്ടതെന്നും ബാലു പറഞ്ഞു. രണ്ട് പേരെയും അനുഗ്രഹിക്കണമെന്നും ഇരുവരും ലൈവിലൂടെ പറഞ്ഞു. നവാഗതനായ ആഷാദ് ശിവരാമനാണ് ഇരുവരും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.
അദ്ദേഹം തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. സേതുലക്ഷ്‌മി, സിബി ജോസ്, ഡോ.തോമസ് മാത്യു,സുധീഷ്, വിജിലേഷ്, നാസർ, ഇന്ദ്രൻസ്, പാർവണ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന് സംഭാഷണം ഒരുക്കുന്നത് പി. മുരളീധരനും ശ്യാം കൃഷ്ണയും സംയുക്തമായാണ് . ഛായാഗ്രഹണം പി സുകുമാർ. വി.പി.എസ് ആൻ്റ് സൺസ് മീഡിയായുടെ ബാനറിൽ ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവരരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…