കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ നടന്ന നൃത്തോത്സവവേദിയില്‍ ലക്ഷ്മിഗോപാലസ്വാമിയുടെ ചുവടുകളില്‍ ലയിച്ച വേദി പെട്ടന് നിശംബ്ദമായി. ആയിരക്കണക്കിന് ആളുകള്‍ നിറഞ്ഞ വേദിയ്ക്ക് മുന്നില്‍ താരത്തിന്റെ നൃത്തത്തിന് ഭംഗം വരുത്തിയത് ഒരു ആണിയായിരുന്നു.
വേദിയിലിട്ടിരിക്കുന്ന മരപ്പലകയില്‍ നിന്നാണ് താരത്തിന്റെ കാലില്‍ ആണി തറച്ചത്. പൊടുന്നനെ നൃത്തം അവസാനിപ്പിക്കുകയും സദസ്സിനോട് ക്ഷമ ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് സംഘാടകര്‍ വന്ന് ആണി അവിടനിന്ന് നീക്കം ചെയ്യുകയും പഴയതിനേക്കാള്‍ ഊര്‍ജത്തോടെ താരം നൃത്തം വീണ്ടും ചെയ്യുകയും ചെയ്തു.മാതൃഭൂമിയുടെ ഫോട്ടോഗ്രാഫര്‍ അജിത്ത് പനച്ചിക്കലാണ് ഈ വിവരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. ലക്ഷ്മിയുടെ നൃത്തത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയപ്പോഴാണ് അദ്ദേഹം സംഭവം നിരീക്ഷിച്ചത്.
കുറിപ്പ് വായിക്കാം:
വേദനയിലും ചുവട് പിഴക്കാതെ…….
കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ നടന്ന നൃത്തോത്സവവേദി. ചലച്ചിത്രതാരം ലക്ഷ്മി ഗോപാലസ്വാമി നൃത്തം അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ നിന്നും കാലില്‍ ചെറിയ ഇരുമ്പാണി തറച്ച് കയറി മുറിവേറ്റപ്പോള്‍ സദസിനോട് ക്ഷമ ചോദിച്ച ശേഷം ആണി പരതുന്നു. ഏറെ നേരത്തെ പരിശോധനക്ക് ശേഷം കണ്ടെത്തിയ ആണി സംഘാടകര്‍ പ്ലെയര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നു. മുറിവ് വകവെയ്ക്കാതെ വലത് കാലിലെ തള്ളവിരലില്‍ ബാന്‍ഡേജ് ഒട്ടിച്ച ശേഷം വീണ്ടും നൃത്തം തുടര്‍ന്നപ്പോള്‍