പാചക കലയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഡോ. ലക്ഷ്മി നായര്‍ കൊറോണ കാലത്തെ തന്റെ അനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ്. ടെലിവിഷന്‍ ഷോകളില്‍ പാചക പരിപാടികളില്‍ നിറസാന്നിധ്യമാണ് ലക്ഷ്മി നായര്‍. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ലക്ഷ്മിയ്ക്ക് കൊറോണ കാലം സമ്മാനിച്ച നഷ്ടങ്ങളാണ് തുറന്നു പറയുന്നത്. പല രുചികള്‍ തേടി ലക്ഷ്മി ലോകം മുഴുവന്‍ സഞ്ചരിക്കാറുണ്ട്. മനോരമയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം സങ്കടപൂര്‍വ്വം വെളിപ്പെടുത്തിയത്. ജീവിതത്തില്‍ താന്‍ ഏറ്റവും ആഗ്രഹിച്ചയാണ് കൊറോണ വൈറസ് വ്യാപനംമൂലം നഷ്ടമായത് എന്ന് ഡോക്ടര്‍ ലക്ഷ്മി നായര്‍ മനസ് പറയുന്നു. താരത്തിന് സ്വന്തമായൊരു യുട്യൂബ് ചാനലുമുണ്ട്. വൈവിധ്യമാര് റെസിപ്പികള്‍ താരം ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.
കൊച്ചിയില്‍ നിന്നു മാലദ്വീപിലേക്കുള്ള ഇറ്റാലിയന്‍ കപ്പല്‍ കോസ്റ്റ വിക്ടോറിയയിലെ യാത്രയായിരുന്നു തനിക്ക് നഷ്ടപ്പെട്ടത്, കോസ്റ്റ വിക്ടോറിയ എന്ന ആഡംബര കപ്പല്‍ യാത്രയുടെ പ്രത്യേകതകളും ആകര്‍ഷണങ്ങളും താന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നുവെന്നും ക്രൂസ് കപ്പലും അതിന്റെ മനോഹരിത നേരില്‍ കാണാന്‍ ഭാഗ്യം ലഭിക്കുമെന്ന് കരുതിയെന്നും താരം തുറന്നു പറയുന്നു. താന്‍ ഏറെ ആഗ്രഹിച്ച ആ യാത്ര നഷ്ടമായപ്പോള്‍ ഏറെ വിഷമം തോന്നിയെന്നും ലക്ഷ്മി നായര്‍ അഭിമഉഖത്തില് തുറന്നു പറഞ്ഞു.