മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മി കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വിഡിയോ ഇപ്പോള്‍ വൈറലാണ്
മുടിയെക്കുറിച്ചാണ് ലക്ഷ്മി വിഡിയോയില്‍ പറയുന്നത്. തന്റെ മുടി ചുരുണ്ടതാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും പിന്നീട് മുടി സ്മൂത്ത് ചെയ്തതാണെന്നും ലക്ഷ്മി പറയുന്നു. കൗതുകകരമായ ഒരു കാര്യം കൂടി ലക്ഷ്മി പറയുന്നുണ്ട്. എല്ലാവരും തന്റെ നെറ്റിയെപ്പറ്റി സംസാരിക്കാറുണ്ടെന്നും തന്റെ കയറിയ നെറ്റിയെ ആളുകള്‍ ശങ്കരാടി നെറ്റിയെന്നാണ് പറയാറെന്നും താരം പറയുന്നു. ശങ്കരാടി ലക്ഷ്മിയുടെ അമ്മയുടെ വകയിലുള്ളൊരു അമ്മാവനാണ്. അമ്മയുടെ വീട്ടുപേര് ശങ്കരാടിയില്‍ ഹൗസ് എന്നാണെന്നും ലക്ഷ്മി പറഞ്ഞു.