കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്സിന് തന്നെയാണ് പോംവഴി. എല്ലാവരും തന്നെ വാക്സിന് എടുത്ത് കൊണ്ടിരിക്കുകയാണ്. നിരവധി സിനിമാ താരങ്ങളും ഇതിനോടകം തങ്ങള്‍ വാക്സിന് സ്വീകരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു കഴിഞ്ഞു. ഇപ്പോഴിതാ നടി ലക്ഷ്മി പ്രിയയും വാക്സിന് എടുത്തിരിക്കുകയാണ്. എല്ലാവരും വാക്സിനെടുക്കണമെന്നും താരം വാക്സിന് എടുത്ത ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചു.
‘അങ്ങനെ വാക്സിന് എടുത്തു. സംശയിക്കേണ്ട. പെയ്ഡ് ആണ്. രണ്ടാളും എടുത്തു. കുറച്ചു ദിവസം കൂടി കാത്തിരുന്നാല്‍ ഫ്രീയായി കിട്ടും എന്നറിയാം. നമ്മള് കാശു കൊടുത്തെടുത്താല്‍ ആ സ്ഥാനത്ത് അര്‍ഹതയുള്ള മറ്റു രണ്ടുപേര്‍ക്ക് വേഗത്തില്‍ വാക്സിന് ലഭിയ്ക്കുമല്ലോ. കൊവിഷീല്‍ഡ് ആണ്. ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ.
എന്നാല്‍ വെളുപ്പിന് നാല് മണി മുതല്‍ എനിക്ക് ചെറിയ പനിയുണ്ട്. ഇന്ജെക്ഷന് എടുത്ത കൈക്ക് ചെറിയ വേദനയും. മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല. അപ്പൊ തീര്‍ച്ചയായും നിങ്ങളുടെ ടേണ്‍ വരുമ്പോള്‍ വാക്സിനേഷന് വിധേയമാവുമല്ലോ? വേഗത്തില്‍ ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ നമുക്ക് സാധിക്കട്ടെ, ജീവനും ജീവിതവും തിരിച്ചു പിടിയ്ക്കാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ’-ലക്ഷ്മിപ്രിയ കുറിച്ചു.