സംവിധായകനായും തിരക്കഥാകൃത്തായും അഭിനേതാവായും പ്രേക്ഷകരെ ഏറെ രസിപ്പിച്ചിട്ടുള്ള ലാൽ തന്റെ മുപ്പത്തിരണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. മിന്നുകെട്ട് കഴിഞ്ഞ് പള്ളിക്ക് പുറത്തെത്തിയ ലാലിന്റെയും പത്നി നാൻസിയുടെയും പഴയ ചിത്രം ആരാധകർക്കായി അദ്ദേഹം സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിട്ടുണ്ട്. ആരാധകർ എല്ലാം ഇരുവർക്കും ആശംസകൾ നേർന്ന് കമന്റുകൾ ഇടുന്നുമുണ്ട്. അതിനിടയിൽ രസകരമായ വേറെയും നിരവധി കമന്റുകൾ ആരാധകർ പങ്ക് വെക്കുന്നുണ്ട്.
ബാഹുബലി ഫെയിം പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സാഹോയാണ് ലാലിൻറെ പുതിയ ചിത്രം. ഓഗസ്റ്റ് മുപ്പതിനാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. പ്രഭാസ്, ശ്രദ്ധ കപൂർ, ജാക്കി ഷറഫ് എന്നിങ്ങനെ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് ലാൽ കൈകാര്യം ചെയ്യുന്നത്.