ഒത്ത ഉയരവും അതിനൊത്ത ശരീരവും ഘനഗംഭീരമായ ശബ്ദവുമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനും സംവിധായകനുമാണ് ലാൽ. ശക്തമായ നിരവധി കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ പകർന്നിട്ടുണ്ട്. ഒഴിമുറിയിലെ അഭിനയത്തിന് ദേശീയ അവാർഡും മൂന്ന് തവണ സംസ്ഥാന അവാർഡും ലാൽ നേടിയിട്ടുണ്ട്. സുരേഷ് ഗോപി നായകനായ കളിയാട്ടത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അദ്ദേഹം കടന്ന് വന്നത്. അങ്ങനെ വരുവാൻ ഉണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.
മുരളിച്ചേട്ടന് പകരക്കാരനായി നില്ക്കാം എന്ന് സമ്മതിച്ചതുകൊണ്ടാണ് ഞാന്‍ കളിയാട്ടത്തില്‍ അഭിനയിക്കാന്‍ പോയത്. പറ്റുന്നില്ലെങ്കില്‍ രണ്ടുദിവസം കൊണ്ട് എല്ലാം മതിയാക്കി തിരിച്ചുപോരും എന്നാണ് ഞാന്‍ വെച്ച നിബന്ധന. മുരളിയുമായി ജയരാജ് ഇത് സംസാരിച്ചപ്പോള്‍ ലാലിന് പറ്റിയില്ലെങ്കില്‍ ഞാന്‍ വരും എന്ന് പറഞ്ഞു. അദ്ദേഹം അന്ന് അതിന് തയാറായില്ലെങ്കില്‍ ലാല്‍ എന്ന നടന് ഉണ്ടാകുമായിരുന്നില്ല.
കലാഭവനിലൂടെ മിമിക്രി ആർട്ടിസ്റ്റായിട്ടാണ് ലാലിന്റെ തുടക്കം. സിദ്ധിഖ് – ലാൽ കൂട്ടുകെട്ടിലൂടെയാണ് മലയാള സിനിമ ഇവരെ കൂടുതൽ അറിയുവാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ മകൻ ജീൻ പോൾ ലാൽ ഇന്ന് മലയാള സിനിമയിലെ പ്രശസ്ത സംവിധായകനാണ്.