ഒടിയൻ സിനിമക്കു വേണ്ടി മേക്ക് ഓവർ നടത്തിയ മോഹൻലാൽ പിന്നീട് തന്റെ ശരീരത്തിന്റെ കാര്യത്തിൽ കാണിച്ച സൂക്ഷ്മതയാണ് മോഹൻലാൽ ആരാധകരെയും സിനിമാ പ്രേമികളെയും ഒരേ പോലെ ആവേശം കൊള്ളിച്ചത്. പിന്നീട് നിരവധി തവണ മോഹൻലാൽ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ ഫോട്ടോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു .കായംകുളം കൊച്ചുണ്ണിയിലും ലൂസിഫറിലും മോഹൻലാൽ കാണിച്ച് മെയ്വഴക്കവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.
ഇപ്പോൾ ഇതാ ലാലേട്ടൻറെ പുതിയ ഒരു വീഡിയോ കൂടി പുറത്തിറങ്ങിയിരിക്കുകയാണ് .ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ലാലേട്ടൻറെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ കൂടെ ഇപ്പോൾ പ്രചരിക്കുന്നത്. ജിമ്മിൽ പുഷപ്പ് ചെയ്യുന്ന ലാലേട്ടൻറെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലാലേട്ടൻറെ ജിമ്മിലെ ചില ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കൂടി വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ വീഡിയോ കൂടി പുറത്തിറങ്ങിയിരിക്കുന്നത്.