അഭിനയമികവ് കൊണ്ട് ആരാധകരുടെ മനംകവർന്ന താരരാജാവ് ആണ് മോഹൻലാൽ. ആരാധകരുടെ ആവേശം ആണ് അദ്ദേഹം. ആരാധകരോടും പ്രേക്ഷകരോടും അകമഴിഞ്ഞ സ്നേഹമാണ് അദ്ദേഹത്തിനുള്ളത്. ഈ സ്നേഹം വെളിവാക്കുന്ന മറ്റൊരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. പനി കൂടി ആശുപത്രിയിൽ കഴിയുന്ന ആരാധകന്റെ സ്ഥിതിവിവരങ്ങൾ ഫോൺ വിളിച്ച് ചോദിച്ചറിയുന്ന മോഹൻലാലിന്റെ ഓഡിയോ ക്ലിപ്പുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്.
ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് രാജൻ വെള്ളിമുക്കിനെയാണ് താരം ഫോൺ ചെയ്തത്.രാജനുമായി താരം ഫോൺ ഫോണിൽ സംസാരിക്കുന്നത് ഓഡിയോ ക്ലിപ്പുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.