ഹിറ്റിൽ നിന്നും സുപ്പർ ഹിറ്റിലേക്കുള്ള യാത്ര തുടങ്ങി കഴിഞ്ഞു ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിന് ഇന്നലെ രാത്രിയിൽ നിരവധി സ്പെഷ്യൽ ഷോകളാണ് ഒരുക്കിയത്. അവയെല്ലാം തന്നെ ഫുൾ ആണ് എന്നത് മറ്റൊരു വസ്തുതയും.
ഇതിനിടയിൽ ചിത്രത്തിന്റെ വലിയ വിജയം ആഘോഷിക്കുകയാണ് പൃഥ്വിരാജും മോഹൻലാലും.കുടുംബസമേതം ഒന്നിച്ചുകൂടിയ ഇവർക്കൊപ്പം ടോവിനോയും ഉണ്ടായിരുന്നു.മോഹൻലാലും പൃഥ്വിരാജും ഒന്നിച്ചുള്ള ചിത്രം ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ചിത്രം വലിയ ബ്രഹ്മാണ്ഡ വിജയത്തിലേക്ക് കുതിക്കുന്നു എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.