കേരളക്കര ഒന്നാകെ ചൂടേറിയ ഇലക്ഷൻ തിരക്കിലാണ്. കേരളം ഇത്തവണ ആർക്കൊപ്പമെന്ന ആകാംക്ഷയിൽ ഏവരും ഉറ്റുനോക്കുന്ന ഈ തിരഞ്ഞെടുപ്പിൽ പ്രചാരണങ്ങളും പുതുമയുള്ളതാണ്. പതിവുപോലെ തന്നെ പാരഡിഗാനങ്ങൾ അരങ്ങു വാഴുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ലാലേട്ടൻ തരംഗം മലയാളികൾ കാണുകയാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് യു ഡി എഫ് സ്ഥാനാർഥിയായ പി കൗലത്തിന് വോട്ട് ചോദിക്കുന്ന രാവണപ്രഭുവിലെ ലാലേട്ടൻ കഥാപാത്രം കാർത്തികേയന്റെ ഒരു വീഡിയോ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.
That sound modulation is also kept well..
Election campaign with Ravanaprabhu dialogue pic.twitter.com/ruwt6bXeqJ— Cinema Daddy (@CinemaDaddy) December 7, 2020
അതോടൊപ്പം തന്നെ നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ഗാനവുമായി ലാലേട്ടന് ജയ് വിളിച്ചു മുന്നേറുന്ന ബി ജെ പി പ്രവർത്തകരുടെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
#lalettan trends in election works too pic.twitter.com/zVb5BiXXzI
— Cinema Daddy (@CinemaDaddy) December 7, 2020