മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചു.”ഇട്ടിമാണി മേഡ് ഇന്‍ ചൈന” എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ്.മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഒടിയന്, ലൂസിഫര്‍, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം ആണ് ഇത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സുനില്‍, മാര്ട്ടിന് പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബിയും ജോജുവും.ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ ആണ് മോഹൻലാലിന്റെ അടുത്ത റിലീസ്