മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ബ്രോ ഡാഡി ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് തുടരുകയാണ്. ഒരു മുഴുനീള ഫാമിലി എന്റർടയിനർ ആണ് ചിത്രം. ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജും അവതരിപ്പിച്ച കഥാപാത്രങ്ങൾ മികച്ച അഭിപ്രായങ്ങൾ നേടിയപ്പോൾ ലാലു അലക്സിന്റെ കഥാപാത്രമായ കുര്യൻ മാളിയേക്കലും മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. ഏതായാലും ബ്രോ ഡാഡിയെയും കുര്യനെയും സ്വീകരിച്ചവർക്ക് നന്ദി അറിയിക്കുകയാണ് ലാലു അലക്സ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ലാലു അലക്സ് തന്റെ നന്ദി അറിയിച്ചത്.
‘ഹായ് സുഹൃത്തുക്കളെ, വളരെക്കാലത്തിന് ശേഷം ഞാൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമാകുകയാണ്. നിങ്ങളുടെ എല്ലാ സന്ദേശങ്ങളും ആശംസകളും പോസ്റ്റുകളും ഞാൻ വായിക്കുന്നു. ബ്രോ ഡാഡി സിനിമയ്ക്കും കുര്യൻ മാളിയേക്കലിനും നിങ്ങൾ തന്നെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. എല്ലാവർക്കും നന്ദി.’ – ലാലു അലക്സ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
കോവിഡ് കാലത്ത് ആശിർവാദ് സിനിമാസ് ഒടിടി റിലീസ് മുന്നിൽക്കണ്ട് നിർമിച്ച പടമായിരുന്നു ബ്രോ ഡാഡി. ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന പടമെന്ന പ്രത്യേകതയും ബ്രോ ഡാഡിക്കുണ്ട്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരാണ് ചിത്രത്തിന്റെ രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രൊജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന് രാമാനുജമാണ്. സംഗീതം – ദീപക് ദേവ്. എഡിറ്റിംഗ് – അഖിലേഷ് മോഹന്‍. കലാസംവിധാനം – മോഹന്‍ദാസ്. ഓഡിയോഗ്രഫി – രാജാകൃഷ്ണന് എം ആര്, ചീഫ് അസോസിയേറ്റ് – ഡയറക്ടര്‍ വാവ, പ്രൊഡക്ഷന്‍ കണ്ട്രോളര് – സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം – സുജിത്ത് സുധാകരന്, മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂര്‍, സ്റ്റില്‍സ് – സിനറ്റ് സേവ്യര്‍, ഫസ്റ്റ് ലുക്ക് ഡിസൈന്‍ – ഓള്ഡ്മങ്ക്സ്, പബ്ലിസിറ്റി ഡിസൈന്‍സ് – ആനന്ദ് രാജേന്ദ്രന്.