അക്ഷയ്കുമാര്‍ നായകനായ ലക്ഷ്മി ബോംബ് റെക്കോര്‍ഡ് തുകയ്ക്കാണ് ഡിസ്നി ഹോട്ട്സ്റ്റാര്‍ വാങ്ങിയതെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 145 കോടിക്കാണ് സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്സ് ഡിസ്നി സ്വന്തമാക്കിയതെന്ന് ബോളിവുഡ് മാധ്യമം പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഗുലാബോ സിതാബോ എന്ന അമിതാബ് ബച്ചന്-ആയുഷ്മാന്‍ ഖുരാന ചിത്രൻ കൊവിഡ് ലോക്ക് ഡൗണില്‍ ബോളിവുഡില്‍ നിന്ന് ഡിജിറ്റല്‍ റിലീസായി എത്തിയിരുന്നു. ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന സല്മാന് ഖാന്റെ ചിത്രം രാധേ’യും അക്ഷയ്കുമാറിന്റെ ലക്ഷ്മി ബോംബും ഈദ് റിലീസായി പ്ലാന്‍ ചെയ്തതായിരുന്നു.
ബോളിവുഡിനെ അമ്പരപ്പിച്ചു കൊണ്ടാണ് അക്ഷയ് കുമാറിന്റെ ചിത്രം ഓൺലൈൻ റിലീസ് ആയി എത്തുന്നത്. സാധാരണ നിലയില്‍ 60 മുതല്‍ 70 കോടി വരെയാണ് ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശമായി ലഭിക്കുക എങ്കിലും തിയറ്ററുകളെ ഒഴിവാക്കി റിലീസ് ചെയ്യുന്നതിനാലും ലോക്ക് ഡൗണില്‍ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതുകൊണ്ടും നിര്‍മ്മാതാക്കള്‍ 100 കോടിക്ക് മുകളില്‍ ആവശ്യപ്പെടുകയായിരുന്നു. 200 കോടി തിയറ്ററില്‍ കളക്ഷന്‍ വരാന്‍ സാധ്യതയുള്ള ചിത്രമെന്ന നിലയ്ക്കാണ് നിര്‍മ്മാതാക്കള്‍ ഡിസ്നി ഹോട്ട്സ്റ്റാറുമായി വിലപേശിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Exclusive: Akshay Kumar's Laxmmi Bomb Sold For Rs 145 Crore To Disney Plus Hotstar!https://t.co/VG71GAHazD#LaxmmiBomb #AkshayKumar #DisneyPlus #Hotstar @akshaykumar
— Yahoo India (@YahooIndia) May 29, 2020