കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഗോവയില്‍ അവധിയാഘോഷിക്കുകയാണ് ബോളിവുഡ് നടി കിം ശര്‍മയും ടെന്നീസ് താരം ലിയാന്‍ഡര്‍ പേസും. ഗോവയില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുമുണ്ട്. 1992 നും 2016 നും ഇടയില്‍ ഏഴ് ഒളിമ്പിക് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ലിയാന്‍ഡര്‍ പേസ് കിം ശര്‍മ്മയുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഗോവയിലെ റെസ്റ്റോറന്റായ പൊസഡ ബീച്ചില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചത്.
View this post on Instagram
കൊവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും കാരണം സെലിബ്രേറ്റികളടക്കം മിക്കവരും യാത്ര പോകാനാവാതെ വീടിനുള്ളില്‍ കഴിയുകയായിരുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വന്നതോടെ മിക്കവരും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചും സാമൂഹിക അകലം പാലിച്ചും യാത്രകള്‍ നടത്താനും തുടങ്ങി. മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചതോടെ നിയന്ത്രണങ്ങളും കടുപ്പിച്ചിരിക്കുകയാണ്.
View this post on Instagram
നിലവില്‍ രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കാണ് ഗോവയിലേക്ക് പ്രവേശനമുള്ളു. ഒപ്പം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുമ്പ് കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാരുന്നു ഗോവയിലേക്ക് പ്രവേശിക്കുവാന്‍. സഞ്ചാരികളുടെ തിരക്ക് കൂടിയതും കോവിഡ് ആശങ്കയും കണക്കിലെടുത്താണ് ഈ പുതിയ നിയമം. സംസ്ഥാനവ്യാപകമായുള്ള കര്‍ഫ്യൂ ജൂലൈയ് 19 വരെ നീട്ടിയിരിക്കുകയാണിപ്പോള്‍. കാസിനോകള്‍, പ്രതിവാര മാര്‍ക്കറ്റുകള്‍, സിനിമാ ഹാളുകള്‍, ഷോപ്പുകള്‍ എന്നിവ വൈകുന്നേരം 7 മുതല്‍ രാവിലെ 7 വരെ അടയ്ക്കും.